July 31, 2016

Bevco LD Clerk Exam on Oct 22


Beverages Corporation LD Clerk പരീക്ഷ October 22 ന് 

2014 ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്ന ബീവറേജസ് കോർപ്പറേഷനിലേക്കുള്ള LD Clerk പരീക്ഷ 2016 October 22 ന് നടത്തും. 60 NJD ഒഴിവുകളിലേയ്ക്ക് SSLC യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച പരീക്ഷയ്ക്ക് 6 ലക്ഷത്തിലധികം അപേക്ഷകരാണുള്ളത്. ഇത്രയുമധികം ഉദ്യോഗാർത്ഥികൾക്ക് വേണ്ടി Kerala PSC ഒരുദിവസം നടത്തുന്ന ആദ്യത്തെ പരീക്ഷയായിരിക്കും Bevco LDC. 
വിശദമായ സിലബസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും വിവിധ വകുപ്പുകളിലേയ്ക്കുള്ള LD Clerk പാഠ്യപദ്ധതി തന്നെയാണ് Beverages LD Clerk-നും ഉണ്ടാവുക. 
  • കേരള നവോത്ഥാനം
  • ഗണിതം
  • മാനസികശേഷി പരിശോധന
  • ജനറൽ ഇംഗ്ലീഷ്
  • പ്രാദേശിക ഭാഷാപരിജ്ഞാനം മുതലായ അടിസ്ഥാന മേഖലകളിൽ നിന്നും ചോദ്യങ്ങൾ സാധാരണപോലെ ഉണ്ടാവും. 
വിശദമായ സിലബസ് വരുമ്പോഴേക്കും ഉദ്യോഗാർത്ഥികൾക്ക്  കുറച്ച്കൂടി കൂടുതൽ പരിശീലനം  നടത്താനുള്ള സമയമുണ്ട്. 

വിദേശമദ്യഷോപ്പുകളിലേയ്ക്കുണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് വനിതാഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല എന്നാണ് 561/2014 പ്രകാരമുള്ള വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. (Women candidates will not be considered for the vacancies arising in Foreign Liquor Shop). 60 NJD ഒഴിവുകളിലേയ്ക്ക് 2014 ഡിസംബറിൽ അപേക്ഷ ക്ഷണിച്ചതാണെങ്കിലും നിലവിൽ അതിലുമധികം ഒഴിവുകൾ ഉണ്ടാവാനാണ് സാധ്യത. RankList നിലവിൽ വരുമ്പോഴേക്കും കൂടുതൽ ഒഴിവുകൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കാം. 

എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ 

July 25, 2016

LDC വിജ്ഞാപനം വൈകും; പഠിക്കാൻ സമയമുണ്ട്.


LDC വിജ്ഞാപനം ഉടനെയില്ല; ഡിസംബറിൽ പ്രതീക്ഷിക്കാം.

Kerala PSC യിലെ അംഗസംഖ്യ നിലവിലുള്ളതിനോടുകൂടി ഒരെണ്ണം കൂടി വർദ്ധിപ്പിക്കാൻ കഴിഞ്ഞ സർക്കാർ നയപരമായി തീരുമാനിച്ചിരുന്നു. പുതിയ സർക്കാർ ആ തീരുമാനം ഒഴിവാക്കി നിലവിലെ അംഗസംഖ്യയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്.. PSC കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ ഫണ്ടും, ഉദ്യോഗസ്ഥരും അത്യാവശ്യമാണ്. ഉദ്യോഗസ്ഥരുടെ പരിമിതമായ എണ്ണം ഉപയോഗിച്ചാണ് നമ്മുടെ PSC, University Assistant, Computer Assistant സാധ്യതാലിസ്റ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രസിദ്ധീകരിച്ചത്. മതിയായ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടോയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം പ്രധാനമാണ് Chairman ഉൾപ്പെടെയുള്ള അംഗങ്ങൾ അടിയന്തിരപ്രാധാന്യമുള്ള യോഗങ്ങളിൽ കൃത്യമായി ഹാജരാകണമെന്നുള്ളതും. അത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് നമ്മളല്ല; നമ്മുടെ സർക്കാരും നിയമവുമാണ്. അത് ആ വഴിക്ക് പോകട്ടെ...

നമ്മുടെ കാര്യത്തിലേക്ക് വരാം.

എല്ലാവരും ഉത്സാഹത്തോടെയും ഏറെ പ്രതീക്ഷയോടെയും കാത്തിരുന്ന LDC വിജ്ഞാപനം ജൂലൈയിലെ PSC യോഗം അംഗീകരിച്ചില്ല. ഫണ്ടിന്‍റെ അപര്യാപ്തത, നിലവിലെ RANKLIST-ൽ നിന്നും നടന്ന നിയമനങ്ങളുടെ കുറവ് തുടങ്ങിയവയാണ് വിജ്ഞാപനം ഉടനെ വേണ്ടെന്ന് തീരുമാനിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.

തൊഴിൽവാർത്ത, തൊഴിൽവീഥി തുടങ്ങിയ മുഖ്യധാരാ തൊഴിൽ പ്രസിദ്ധീകരണങ്ങളും, സംസ്ഥാനമുടനീളമുള്ള പരീക്ഷാപരീശീലനകേന്ദ്രങ്ങളും മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള വിപുലമായ പരസ്യങ്ങളും മാർക്കറ്റിങ്ങുമായിരുന്നു LDC-യ്ക്ക് വേണ്ടി നടത്തിയത്. പരീക്ഷാപരീശീലനം ഏറ്റവും ഉത്തമമായ കാര്യമാണ്; കച്ചവടതാൽപര്യം പരിധിയിൽകവിയരുതെന്ന് മാത്രം!.

ഇവിടെ ചില കാര്യങ്ങൾ ഇതുമായി ബന്ധപ്പെടുത്തി പറയാനുണ്ട്.

ജൂണിൽ തയ്യാറാക്കിയ വിജ്ഞാപനവും പരീക്ഷാതീയതികളും വളരെ നേരത്തേതന്നെ തൊഴിൽപ്രസിദ്ധീകരണങ്ങൾ, Social Media, Coaching Centres തുടങ്ങി വിവിധ ഉറവിടങ്ങളിൽനിന്നും ഉദ്യോഗാർത്ഥികൾ അറിഞ്ഞിരുന്നു!!

PSC ഔദ്യോഗികമായി വിജ്ഞാപനം പ്രസിദ്ധീകരിക്കും മുൻപ് ഇത്തരം വിവരങ്ങൾ വിജ്ഞാപനം തയ്യാറാക്കിയ ഉടനെ പുറത്തറിയുന്നത് PSC-യ്ക്ക് ആശാസ്യകരമാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ചോദ്യപേപ്പർ പോലും തയ്യാറാക്കിയിട്ടുണ്ടാവാം. (ഭൂരിപക്ഷം അംഗങ്ങളും വിജ്ഞാപനം ഉടനെ വേണ്ടെന്ന് പറഞ്ഞത്രേ! അപ്പോൾ എന്തടിസ്ഥാനത്തിലാണ് ജൂണിൽ വിജ്ഞാപനം തയ്യാറാക്കിയത്??; ആർക്ക് വേണ്ടിയാണ്??)

പരീക്ഷ 6 മാസത്തേക്ക് നീട്ടി വയ്ക്കുവാനുണ്ടായ സാഹചര്യം എന്തു തന്നെയായാലും ഉദ്യോഗാർത്ഥികൾ ഈ തീരുമാനത്തെ Positive ആയി കാണുന്നതാണ് നല്ലത്.  പരീക്ഷാപരിശീലനം കൂടുതൽ ശക്തവും മത്സരംനിറഞ്ഞതുമായ ഇന്നത്തെ കാലത്ത്  പരീക്ഷയ്ക്ക് തയ്യാറെടുക്കുവാൻ കൂടുതൽ സമയം ലഭിക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെ.

അതോടൊപ്പം ഗൗരവമായ വിഷയമാണ് പ്രായപരിധി കഴിയാറായ ഉദ്യോഗാർത്ഥികളുടെ കാര്യവും. ഈവർഷം Last Chance ആയ ഉദ്യോഗാർത്ഥികളുടെ ആശങ്ക പരിഹരിക്കുവാൻ ഇക്കൊല്ലം തന്നെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് അവർക്കുകൂടി അപേക്ഷിക്കാനുള്ള അവസരം നൽകണം.

LGS യോഗ്യത പരിഷ്കരിച്ച പോലെ LDC യോഗ്യതയും പരിഷ്കരിച്ച് കുറഞ്ഞ യോഗ്യത Plus Two ആക്കണം. കൂടാതെ ഉയർന്ന പ്രായപരിധിയും വർദ്ധിപ്പിക്കണം.


കഴിഞ്ഞ LDC 

കഴിഞ്ഞ LDC Notification 2013 ജൂലൈ 30-ന് ആയിരുന്നു. 2013 November 09 മുതൽ 2014 February 22 വരെ വിവിധ ജില്ലകളിലേയ്ക്കുള്ള പരീക്ഷകളും നടത്തി, 2015 March 31-ന് Rank List പ്രസിദ്ധീകരിക്കുകയുണ്ടായി.

2015-ൽ പുതിയ Rank List പ്രസിദ്ധീകരിച്ചെങ്കിലും പഴയ Rank List-ൽ നിന്നും നിയമനങ്ങൾ കുറവായിരുന്നു എന്ന വസ്തുത കണക്കിലെടുത്ത് 2015 June 30 വരെയുണ്ടാവുന്ന ഒഴിവുകൾ Supernumerary ആയി പരിഗണിച്ച് പഴയ Rank List-ൽ നിന്നും Advice ചെയ്യാൻ കഴിഞ്ഞ സർക്കാർ ഉത്തരവിട്ടിരുന്നു.
അതുകൊണ്ട് 2015-ലെ നിലവിലെ LDC Rank List-ൽ നിന്നുള്ള നിയമനങ്ങൾ വൈകിയാണ് ആരംഭിച്ചത്. ഒഴിവുകൾ Report ചെയ്യുന്നതിൽ വിവിധ വകുപ്പുകൾ കാണിച്ചുവരുന്ന കുറ്റകരമായ അനാസ്ഥയാണ് നിയമനങ്ങൾ വൈകുന്നതിനുള്ള ഏറ്റവും പ്രധാന കാരണം.

പുതിയ തൊഴിൽവാർത്തയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാൽ, ഇതുവരെ 2687 പേർക്കാണ് LDC നിയമനം ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്- 394. ഏറ്റവും കുറവ് നടന്നത് വയനാട് ജില്ലയിലും- 102.

നിയമനങ്ങൾ നടത്തുന്നതിലെ മെല്ലെപ്പോക്ക് കാരണവും ആദ്യ 3 മാസത്തെ ഒഴിവുകൾ നഷ്ടപ്പെട്ടതിന്‍റെ ആനുകൂല്യവും കണക്കിലെടുത്ത് 2018 March 31-ന് അവസാനിക്കുന്ന നിലവിലെ Rank List-ന് കാലാവധി നീട്ടി നൽകിയില്ലെങ്കിൽപോലും Supernumerary ആനുകൂല്യം ലഭിക്കേണ്ടതുണ്ട്.

കാലാവധി നീട്ടിനൽകലും Supernumerary ആനുകൂല്യങ്ങളും ഒരു കീഴ്വഴക്കമായി ഈ അടുത്ത കാലത്ത് മാറിയിട്ടുണ്ട്. കൃത്യമായി ഒഴിവുകൾ Report ചെയ്ത് യഥാസമയം നിയമനം നടത്താൻ ഉദ്യോഗസ്ഥരും Kerala PSC-യും തയ്യാറായാൽ ഇതൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ.

2016 December-Notification പ്രസിദ്ധീകരിച്ച് 2017-ൽ പരീക്ഷയും രേഖാപരിശോധനയും നടത്തി 2018 March-ൽ പുതിയ Rank List പ്രസിദ്ധീകരിക്കുവാൻ നമ്മുടെ Kerala PSC യ്ക്ക് നിഷ്പ്രയാസം കഴിയും. #UniversityAssistant #ComputerAssistant പരീക്ഷാവിജ്ഞാപനം അത് തെളിയിച്ചിട്ടുള്ളതാണ് (കഴിഞ്ഞ Bevco Asst, Municipal Secretary/BDO Result വന്നിട്ടില്ലെന്നത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്!).

കൃത്യമായി ഒഴിവുകൾ #Report ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പരീക്ഷയെഴുതി Rank List-ൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ വീണ്ടും കഷ്ടപ്പെട്ട് ഒഴിവുകൾ #Report ചെയ്യിക്കേണ്ടി വരുന്ന കീഴ്വഴക്കം കുറച്ച് നാളുകളായി നാം കണ്ടുവരുന്നു. ഇക്കാര്യത്തിൽ നമ്മുടെ സർക്കാർ ഓഫീസുകളും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്.

#ReportUniversityAsstVacancies

#UniversityAssistant ഒഴിവുകൾ പോലും കൃത്യമായി സർവ്വകലാശാലാ അധികൃതർ Report ചെയ്യുന്നില്ല. #Report ചെയ്തവ പോലും Correct Format -ൽ അല്ലായെന്നും പറയുന്നു. താൽക്കാലികമായി ജോലി ചെയ്യുന്ന തൽപരകക്ഷികളെ സംരക്ഷിച്ചുകൊണ്ടുള്ള, ഉദ്യോഗസ്ഥരുടെ ഇത്തരം നിഷേധാത്മകനിലപാടുകൾ തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ  അടിയന്തിരമായ നടപടികളെടുക്കണം.

#ReportUniversityAsstVacancies

#UniversityAssistant #ComputerAssistant എന്നീ തസ്തികകളിലെ ഒഴിവുകൾ #Report ചെയ്ത്, Temporary/Contract/Daily Wages ആൾക്കാർക്ക് പകരം PSC RankList-ൽനിന്നും നിയമനം നടത്താൻ വേണ്ട നടപടികൾ എത്രയും വേഗം ആരംഭിക്കണം.

ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോ നേതാക്കളോ ഇടപെട്ടാൽ മാത്രമേ നമ്മുടെ സർക്കാരുദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കൂ എന്ന കീഴ്വഴക്കം മാറേണ്ടതുണ്ട്.

നിലവിലുള്ള KSRTC Conductor Rank List-ൽ നിന്നും നിയമനം നടത്തുവാൻ നടപടികൾ ആരംഭിച്ചെന്ന വാർത്ത ശുഭസൂചകമായി കാണേണ്ടതാണ്. അതുപോലെതന്നെ നിലവിലുള്ള LGS, LDC, Secretariat Asst തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ യഥാസമയം #Report ചെയ്ത് കാലതാമസം കൂടാതെ നിയമനങ്ങൾ നടത്താൻ നമ്മുടെ സർക്കാരിന് Kerala PSC യിലൂടെ കഴിയണം.

LDC വിജ്ഞാപനം നീട്ടിവച്ചതിലൂടെ ഒരാളുടെ പോലും അവസരം നഷ്ടപ്പെടരുത്. കൂടുതൽ ചിട്ടയോടെ, കാര്യക്ഷമതയോടെ, മത്സരബുദ്ധിയോടെ വരുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ നമുക്ക് ശ്രമിക്കാം.

എല്ലാവർക്കും വിജയാശംസകൾ!
#JaiHind

July 08, 2016

18000+ പേരും 600+ ഒഴിവുകളും!! ഇനിയെന്ത്??


#ReportUniversityAsstVacancies


LGS Special Rules വന്നു- ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാവില്ല!!

പുതിയ ഭേദഗതി പ്രകാരം വിവിധ LGS തസ്തികകളിലേയ്ക്ക് അപേക്ഷിക്കുവാനുള്ള കുറഞ്ഞ യോഗ്യത 7- ാം ക്ലാസ്സ്  ആക്കി; ബിരുദം മുതലുള്ള ഉയർന്ന യോഗ്യതകള്‍ ഉണ്ടാവാനും പാടില്ല.
ചില തസ്തികകളിലേയ്ക്ക് മുൻപരിചയം, കായികക്ഷമത എന്നിവയും ആവശ്യമുണ്ട്. Gardner, Watchman തുടങ്ങിയ തസ്തികകള്‍ക്ക് ഇവയൊക്കെ ഉണ്ടാവേണ്ടത് നല്ലത് തന്നെ.
വിവിധ പത്രങ്ങളിൽ ഈ വാർത്ത വരികയുണ്ടായി. വാർത്തയിൽ കണ്ടത്:
1) വിവിധ LGS തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്ന 10-15 ലക്ഷം പേരിൽ ഭൂരിപക്ഷവും ബിരുദധാരികളാണ്.
(ഏറ്റവും കൂടുതൽ നിയമനം നടക്കുമെന്ന് പ്രതീക്ഷിച്ച University Assistant തസ്തികയിലേക്ക് പോലും 5.4 അപേക്ഷകരേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കുക )
2) LGS തസ്തികകളിൽ നിയമനം ലഭിക്കുന്നത് കൂടുതലും ബിരുദവും ഉയർന്ന യോഗ്യത ഉള്ളവർക്കുമാണ്; മറ്റ് തസ്തികളിൽ നിയമനം കിട്ടുമ്പോള്‍ ഇവർ LGS ഉപേക്ഷിച്ച് പോകുന്നു.
(ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവർ LGS തസ്തികകളിൽ join ചെയ്യുന്നു എന്നത് തന്നെ ഇക്കൂട്ടർക്ക് ഉയർന്ന യോഗ്യതയ്ക്കനുസരിച്ച ജോലി Kerala PSC നൽകുന്നില്ലെന്നതിന്‍റെ തെളിവാണ്. Join ചെയ്തവർ മറ്റ് നിയമനം ലഭിച്ച് പോകുമ്പോള്‍ അർഹരായ അടുത്ത Rank Holders-ന് നിയമനം ലഭിക്കുന്നു. എന്നിട്ടും എന്തിന് ബിരുദധാരികളെ കുറ്റപ്പെടുത്തുന്നു??)
ബിരുദധാരികളെ ഒഴിവാക്കാൻ വേണ്ടി പറയുന്ന വെറും ന്യായങ്ങള്‍ മാത്രമാണിവയൊക്കെയെന്ന് നിസ്സംശയം പറയാം.

പോട്ടെ, എല്ലാം നല്ലതിനാണെന്ന് കരുതാം. 

അങ്ങനെയാണേൽ LDC യോഗ്യതയും പരിഷ്കരിക്കേണ്ടതല്ലേ?? പറയൂ.... അല്ലേ...?
അതെ. 
നിലവിലെ LDC യോഗ്യത 10 ാം ക്ലാസ്സ് ആണ്. ആ യോഗ്യതയുള്ള ആർക്കും LDC ആവാം. Departmental Test എഴുതിയും Promotion വഴിയും ഉയർന്ന തസ്തികകളിലേയ്ക്ക് കയറാം.
സർക്കാർ ഓഫീസുകളിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളിലൊന്നാണ് LD Clerk. ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ വകുപ്പിൽ പോലും KER/KSR ചട്ടങ്ങള്‍ നോക്കി വായിച്ച് മനസ്സിലാക്കി, File തയ്യാറാക്കുവാനറിയാത്ത ഒരു ചെറിയ ശതമാനമെങ്കിലും Clerks ഉണ്ടെന്നുള്ളത് ഒരു അപ്രിയ സത്യമാണ്. (കാര്യക്ഷമതയുള്ള ബഹുഭൂരിപക്ഷം ക്ലർക്കുമാർ എന്നോട് പിണങ്ങരുത്; ഇത് നിങ്ങളെ ഉദ്ദേശിച്ചല്ല)
പ്രധാനപ്പെട്ട തസ്തികയായ LDC-യുടെ യോഗ്യതയും പരിഷ്കരിച്ച് Plus Two or Degree ആക്കണമെന്നാണ് എന്‍റെ ഒരിത്.
കൂടാതെ, വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായപരിധി 38 വയസ്സാക്കണം.


ഇനി, ബിരുദധാരികളായവർക്ക് വേണ്ടിയുള്ള ചില തസ്തികകളുടെ കാര്യം നോക്കാം.
  • Secretariat Assistant

ഈ തസ്തികയുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ... 2016-ലെ പുതിയ Rank List വരുന്നതിന് മുൻപുള്ള 2 List-കളിൽ നിന്നുള്ള നിയമനം നോക്കിയാൽ, ഒരു കാര്യം വ്യക്തമാണ്. ആദ്യത്തേതിനെക്കാളും പകുതിയോളം മാത്രമേ 2016-ൽ കാലാവധി അവസാനിച്ച SA List-ൽ നിന്നും നിയമനങ്ങള്‍ നടന്നിട്ടുള്ളൂ. 
അപ്പോള്‍ ഇവിടെയൊന്നും നിയമനങ്ങള്‍ നടക്കുന്നില്ലേ..?? ഉണ്ടല്ലോ...
ചിലർ പറയുന്നു- ഭരിക്കുന്ന കക്ഷികള്‍ക്ക് ആശ്രിത നിയമനവും മറ്റും നടത്തുവാൻ ഏറ്റവും ഇഷ്ടം Sec Asst ആണെന്ന്!! തെളിവുകളില്ലാത്തതിനാൽ ഞാനങ്ങനെ പറയുന്നില്ല. കണക്കുകള്‍ ചിലപ്പോള്‍ സത്യം പറയുമായിരിക്കും.
  • Panchayat Secretary

ആരും സ്വപ്നം കാണേണ്ട - ഇത് promotion തസ്തികയാണ്. ഏതെങ്കിലും തരത്തിൽ Direct Recruitment നടത്താൻ ആരെങ്കിലും തുനിഞ്ഞാൽ വെവരമറിയും! അതാണ് സംഘടനയുടെ ശക്തി.
  • Company Corp./Beverage Asst Grade

അത്ഭുതമാണോ എന്തോ... സാമാന്യം എല്ലാവർക്കും നിയമനങ്ങള്‍ നൽകിയ രണ്ട് തസ്തികകളാണ് ഇവ (മുൻ ലിസ്റ്റുകളിൽ നിന്നും). 
കഴിഞ്ഞ വർഷം നടന്ന Beverage Asst പരീക്ഷയുടെ കാര്യം Kerala PSC യും നമ്മളും മറന്നോ എന്തോ. 
  • BDO/Municipal Secretary

ഇതും ബിരുദ യോഗ്യതയുള്ളവർക്ക് വേണ്ടിയുള്ളതാണ്. കഴിഞ്ഞ പരീക്ഷയുടെ സാധ്യതാലിസ്റ്റ് പോലും വന്നിട്ടില്ല. വന്നിട്ടും വലിയ കാര്യമൊന്നുമുണ്ടാവില്ല. Direct Recruitment തീരെ കുറവാകാനാണ് സാധ്യത.
  • അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു University Assistant

ഒഴിവുകളുടെ എണ്ണത്തിലും നിയമനത്തിന്‍റെ കാര്യത്തിലും ആരെയും നിരാശപ്പെടുത്തില്ലെന്ന് കരുതിയ ഒരു തസ്തികയായിരുന്നു UA. 72.67 എന്ന #CutOff പരീക്ഷയുടെ ശക്തമായ മത്സരം വെളിവാക്കി. 5000+ പേരെ ഉള്‍പ്പെടുത്തിയ MainListഉം 12000+ പേരെ ഉള്‍പ്പെടുത്തിയ Supplementary Listഉം വന്നു.
ലിസ്റ്റ് കണ്ട ഞാനും പറഞ്ഞു: 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ'

13 സർവ്വകലാശാലകളിലുമായി 1500+ നിയമനങ്ങള്‍ നടക്കുമെന്നായിരുന്നു കരുതിയിരുന്നത്. #Report ചെയ്യപ്പെട്ട ഒഴിവുകള്‍ 600-ൽ താഴെ മാത്രവും. 
വിവിധ University-കളിലായി നിരവധി താല്കാലിക Assistants ജോലി ചെയ്യുന്നുണ്ട്. ചിലയിടത്ത് Assistants എന്ന പേര് പോലും ഉപയോഗിക്കാതെയും താല്കാലികമായി ജോലി ചെയ്യുന്നവരുണ്ട്. Daily Wages/Contract Basis ഇങ്ങനെയൊക്കെ- തസ്തിക പല പേരുകളിൽ- ജോലി Assistants-ന്‍റെ.
വിവരാവകാശം വഴി ചോദിച്ചാലും Temperory Assistants - Not Available/Not Applicable എന്ന ഒറ്റ വരിയിൽ മറുപടി ഒതുക്കാമല്ലോ... ഏത്..
ഓരോ രാഷ്ട്രീയ കക്ഷികളും തങ്ങള്‍ക്ക് താല്പര്യമുള്ളവരെയാണ് കൂടുതലും താല്കാലികമായി നിയമിക്കുന്നത്. വിവിധയിടങ്ങളിലായാണ് ഇവർ ജോലി ചെയ്യുന്നതെങ്കിലും സ്വന്തം ജോലി നഷ്ടമാവാതിരിക്കാനും തങ്ങളുടെ ആള്‍ക്കാരുടെ ജോലി സംരക്ഷിക്കുവാനും അവര്‍ സംഘടിക്കും.

ഇത് വായിക്കുന്ന ആരെയും നിരുത്സാഹപ്പെടുത്താനോ, ശുഭാപ്തി വിശ്വാസം കളയുവാനോ അല്ല ഞാനിതൊക്കെ പറയുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവർ University Assistant സാധ്യതാലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന നമ്മള്‍ സംഘടിക്കുക എന്നത് പ്രാവർത്തികമാവില്ല എന്നൊരു പൊതുധാരണയുണ്ട്.
പക്ഷേ നമുക്ക് പല ജില്ലകളിലായാണെങ്കിൽ പോലും പലതും ചെയ്യാന്‍ കഴിയും. നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും ഒരു വാർത്തയിലൂടെ പുറത്തുവരുന്നതുവരെ നാം അറിയാറില്ല. 

സ്വന്തമായി വീടില്ലാതെ, Train-കളിൽ മാറിമാറി കയറി ജീവിക്കുന്ന ഒരു കുടുംബത്തിന്‍റെ ദുരവസ്ഥ പത്രത്തിലൂടെ പുറത്തുവന്നപ്പോഴാണ് ആ നാട്ടിലെ ജനപ്രതിനിധി പോലും അറിഞ്ഞത്: ആരെയും കുറ്റപ്പെടുത്തുന്നില്ല.
ആർജ്ജവമുള്ള മേലധികാരി വന്നപ്പോഴാണ് ദിവസവും കൃത്യമായി ജോലി ചെയ്യണമെന്നും, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അന്വേഷിച്ച് നിയമലംഘനത്തിന് കേസെടുക്കണമെന്നും ഉദ്യോഗസ്ഥർക്ക് തോന്നിയത്. (ഉദാ: Excise)

അതുകൊണ്ട് സാധ്യമായ എല്ലാ രീതികളിലൂടെയും University Assistant Vacancies #Report ചെയ്യിക്കുവാൻ നമുക്ക് ശ്രമിക്കണം. ഒഴിവുകള്‍ പൂഴ്ത്തി വച്ചുള്ള മേലധികാരികളുടെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരണം. 
ആൺ-പെൺ ഭേദമില്ലാതെ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നാം ഒന്നിക്കണം. ഒരേ ലക്ഷ്യത്തിലേക്ക്.... #ReportUniversityAsstVacancies

തിരുവനന്തപുരത്ത് ആദ്യ കൂട്ടായ്മ കൂടിയതായി അറിഞ്ഞിരുന്നു. അതൊരു നല്ല തുടക്കമാണ്. എല്ലാ ജില്ലകള്‍ക്കും മാതൃകയാക്കാവുന്ന മികച്ച തുടക്കം.
July 11 മുതൽ വിവിധ PSC ഓഫീസുകളിലായി Certificate Verification ഉണ്ട്. ഇവിടെയെത്തുന്നവരും പരമാവധി ആശയവിനിമയം നടത്തി ഒഴിവുകള്‍ #Report ചെയ്യിക്കുന്നതിൽ സാധ്യമായ എല്ലാ രീതിയിലും ശ്രമിക്കണം.

ചില നിർദ്ദേശങ്ങള്‍
സാധ്യമായ എല്ലാവരേയും അറിയിച്ച് RankHolders' Meetings കൂടുക.1.5-2 മീറ്റർ  Banner തുണി വാങ്ങി ഒഴിവുകള്‍ #Report ചെയ്യുക / #ReportUniversityAsstVacancies എന്നെഴുതി 2-3 വരിയായി കുറച്ചു ദൂരം നിശബ്ദമായി പ്രചാരണം സംഘടിപ്പിക്കുക.
തിരുവനന്തപുരത്താണെങ്കിൽ, Museum മുതൽ പാളയം വരെയോ Secretariat വരെയോ. (വെയിലുള്ള സമയം ഒഴിവാക്കുക, രാഷ്ട്രീയ പാർട്ടികളെ പ്പോലെ മുദ്രാവാക്യങ്ങളില്ലാതെ, block ഉണ്ടാക്കാതെ ഒരു പ്രചാരണം)
നിയമം അനുവദിക്കുമെങ്കിൽ, Secretariat-ന് മുന്നിൽ മതിലിലോ മറ്റോ ഒരു വെളുത്ത ബാനറിൽ നമ്മുടെ ആവശ്യം/ലക്ഷ്യം (ഒഴിവുകള്‍ #Report ചെയ്യുക) ഓരോരുത്തരുടെയും പേരും ഒപ്പും സഹിതം Marker Pen ഉപയോഗിച്ച് രേഖപ്പെടുത്താവുന്നതാണ്. 


ഒരു പത്ര സമ്മേളനം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുക. വിവരാവകാശ മറുപടികള്‍, UA ഒഴിവുകളുമായി ബന്ധപ്പെട്ടുവന്ന വിവിധ പത്ര വാർത്തകള്‍ എന്നിവ വിശകലനം ചെയ്ത് Present Situation വിശദീകരിക്കുന്ന ഒരു പത്രസമ്മേളനം.
അതിനായി ചിലപ്പോള്‍ ചെറിയ തുക അടയ്ക്കേണ്ടി വരും. (മിതമായ ചെറിയ തുകകള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഈടാക്കുകയോ മറ്റോ ചെയ്യാവുന്നതാണ്) 
ഇതിലൂടെ പൊതുജന-മാധ്യമ ശ്രദ്ധ കൊണ്ടുവരാൻ കഴിയുമെന്നു തോന്നുന്നു. നമ്മുടെ ലക്ഷ്യം ഏത് വിധേനയും ഒഴിവുകള്‍ പരമാവധി #Report ചെയ്യിക്കുകയും കാലാവധിക്കുള്ളിൽ അർഹരായ പരമാവധി പേർക്ക് നിയമനം ഉറപ്പുവരുത്തുകയുമാണ്.

പുതിയ തസ്തികകള്‍ വരുന്ന 2 വർഷത്തേയ്ക്ക് ഉണ്ടാവില്ലെന്നാണ് ബഹു ധനമന്ത്രി ബഡ്ജറ്റിൽ പറഞ്ഞത് (ആരോഗ്യവകുപ്പ് ഒഴികെ). അതുകൊണ്ട് നിലവിലുള്ള തസ്തികകള്‍ നടപടിക്രമമനുസരിച്ച് എത്രയും വേഗം #Report ചെയ്യിക്കുവാനും, നിലവിലുള്ള PSC RankList-കളിൽ നിന്നും നിയമനം നടത്തുവാനും കാര്യക്ഷമതയോടെ സർക്കാരും PSCയും തയ്യാറാവണം.

#ReportUniversityAsstVacancies

ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്; സർക്കാരിനെയോ, ഏതെങ്കിലും രാഷ്ട്രീയക്കാരെയോ, സർക്കാർ ഓഫീസിനെയോ, ഉദ്യോഗസ്ഥരെയോ ആക്ഷേപിക്കുവാനുള്ളതല്ല. 

ഒരു സർക്കാർ ഉദ്യോഗം സ്വപ്നം കാണുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിലൊരുവന്‍റെ എളിയ അഭിപ്രായം മാത്രം. #JaiHind

#ReportUniversityAsstVacancies