Beverages Corporation LD Clerk പരീക്ഷ October 22 ന്
2014 ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്ന ബീവറേജസ് കോർപ്പറേഷനിലേക്കുള്ള LD Clerk പരീക്ഷ 2016 October 22 ന് നടത്തും. 60 NJD ഒഴിവുകളിലേയ്ക്ക് SSLC യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച പരീക്ഷയ്ക്ക് 6 ലക്ഷത്തിലധികം അപേക്ഷകരാണുള്ളത്. ഇത്രയുമധികം ഉദ്യോഗാർത്ഥികൾക്ക് വേണ്ടി Kerala PSC ഒരുദിവസം നടത്തുന്ന ആദ്യത്തെ പരീക്ഷയായിരിക്കും Bevco LDC.
വിശദമായ സിലബസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും വിവിധ വകുപ്പുകളിലേയ്ക്കുള്ള LD Clerk പാഠ്യപദ്ധതി തന്നെയാണ് Beverages LD Clerk-നും ഉണ്ടാവുക.
- കേരള നവോത്ഥാനം
- ഗണിതം
- മാനസികശേഷി പരിശോധന
- ജനറൽ ഇംഗ്ലീഷ്
- പ്രാദേശിക ഭാഷാപരിജ്ഞാനം മുതലായ അടിസ്ഥാന മേഖലകളിൽ നിന്നും ചോദ്യങ്ങൾ സാധാരണപോലെ ഉണ്ടാവും.
വിദേശമദ്യഷോപ്പുകളിലേയ്ക്കുണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് വനിതാഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല എന്നാണ് 561/2014 പ്രകാരമുള്ള വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. (Women candidates will not be considered for the
vacancies arising in Foreign Liquor Shop). 60 NJD ഒഴിവുകളിലേയ്ക്ക് 2014 ഡിസംബറിൽ അപേക്ഷ ക്ഷണിച്ചതാണെങ്കിലും നിലവിൽ അതിലുമധികം ഒഴിവുകൾ ഉണ്ടാവാനാണ് സാധ്യത. RankList നിലവിൽ വരുമ്പോഴേക്കും കൂടുതൽ ഒഴിവുകൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കാം.
എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ
No comments:
Post a Comment