June 30, 2016

University Assistant Probability List published: CutOff 72.67

University Assistant Probability List published

Cut Off Marks- 72.67

#ReportUniversityAsstVacancies


#UniversityAssistant Probability List വന്നുCut Off 72.67
Main List-ൽ 5168 പേർ ഉള്‍പ്പെട്ടിട്ടുണ്ട്.
Supplementary List-ൽ 12983 പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

Ezhava: 3500
Scheduled Caste: 2001
Scheduled Tribe:  500
Muslim: 3001
Latin Catholics/A.I.: 1000
O.B.C.:  880
Viswakarma:  750
SIUC Nadar:  250
O.X.:   92
Dheevara:  250
Hindu Nadar:  344
Low Vision:  155
Hearing Impairment:  142
Locomotor Disability / Cerebral Palsy:  118

6 ചോദ്യങ്ങള്‍ ഒഴിവാക്കി Final Answer Key പ്രസിദ്ധീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ ഞെട്ടിച്ച Kerala PSC, 72.67 Cut Off-ഉം 18151 പേരെ സാധ്യതാലിസ്റ്റിലും പെടുത്തി ഒരിക്കൽകൂടി ഞെട്ടിച്ചിരിക്കുന്നു!
4 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ Degree Level പരീക്ഷ പൊതുവെ എളുപ്പമായിരുന്നു. കൃത്യമായ സിലബസ് നല്കി നടത്തുന്ന Statewide Exams- ന്‍റെ നിലവാരം കുറച്ചുകൂടി ഉയര്‍ത്തേണ്ടിയിരിക്കുന്നു.
ഈ അടുത്ത കാലത്തായി മത്സരപരീക്ഷകള്‍ക്ക് കഠിനമായി പരിശീലിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. 72.67 Cut Off ശക്തമായ മത്സരത്തെയാണ് സൂചിപ്പിക്കുന്നത്. വരും വര്‍ഷങ്ങളിൽ മത്സരം കൂടുതൽ കഠിനമാവും.

July മാസം തന്നെ Certificate Verification പൂർത്തിയാക്കി Main List പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. പരീക്ഷായോഗ്യത സംബന്ധിച്ച Certificates, Mark Lists മുതലായവ Profile-ൽ Upload ചെയ്യാത്തവർ July 10-ന് മുൻപായി ചെയ്യേണ്ടതുണ്ട്. സംവരണാനുകൂല്യം ലഭിക്കേണ്ടവർ Non Creamy Layer Certificate, Caste Certificate എന്നിവ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും വാങ്ങി Upload ചെയ്യേണ്ടതാണ്. Certificates-വാങ്ങുമ്പോള്‍ പേര്, മേൽവിലാസം മുതലായവ കൃത്യമായി എഴുതിയിട്ടുണ്ടോയെന്ന് പരിശോധിക്കുക.
ID Proof, Certificates മുതലായവയിലെ പേരുകളിൽ വ്യത്യാസം ഉണ്ടെങ്കിൽ ചിലപ്പോള്‍ One & the Same Certificate ഹാജരാക്കേണ്ടിവന്നേക്കാം. കൃത്യമായതും ശരിയായതുമായ വിവരങ്ങള്‍ Profile-ൽ Upload/Enter ചെയ്യാൻ ശ്രദ്ധിക്കുക.
OTR Verification പൂർത്തിയായി Certificate ലഭിച്ച ഉദ്യോഗാർത്ഥികള്‍ക്ക് Profile-ൽ Affidavit നൽകണമെന്ന വിവരം ലഭിച്ചിട്ടുണ്ട്. Degree യോഗ്യത വരെ പരിശോധിച്ച് Verification പൂർത്തിയാക്കി PCN ലഭിച്ചവര്‍ Verification-ന് ഹാജരാകണോ എന്ന വിവരം Profile/SMS മുഖേന ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുമെന്നാണ് കരുതുന്നത്. മതിയായ യോഗ്യതകള്‍, മറ്റ് വിവരങ്ങള്‍ Profile-ൽ നൽകാത്തവർ July 10ന് മുൻപ് Upload ചെയ്യേണ്ടതാണ്. July 11 മുതൽ അതാത് ജില്ലാഓഫീസുകളിൽ Verification നടത്തുമെന്നാണ് കരുതുന്നത്.

18000+ പേരെ ഉള്‍പെടുത്തി ബൃഹത്തായ List പ്രസിദ്ധീകരിച്ചതുകൊണ്ട് മാത്രമായില്ല. ഇതിലും വലിയ KSRTC Conductor List നമ്മുടെ മുന്നിലുണ്ട്. ബഹു ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുപോലും Advice Memo ലഭിച്ച് കാത്തിരിക്കുന്നവർക്ക് നിയമന ഉത്തരവ് നൽകുവാൻ KSRTC/PSC- യ്ക്ക് കഴിഞ്ഞിട്ടില്ല. കാലാവധി കഴിയാറാവുമ്പോള്‍ നീട്ടിനൽകുന്ന "വെറും List" ആവരുത് University Assistant.
ചുരുങ്ങിയ സമയം കൊണ്ട് പരീക്ഷ നടത്തി, സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ച Kerala PSC; Rank List, നിയമനം തുടങ്ങിയവയുടെ കാര്യത്തിലും കാര്യക്ഷമത കാണിക്കുമെന്ന് പ്രതീക്ഷിക്കാം.

#ReportUniversityAsstVacancies

ഇനിയുള്ളത് ഒഴിവുകളുടെ കാര്യമാണ്. നിലവിലെ വിവരമനുസരിച്ച് ഏകദേശം 500+ University Assistants ഒഴിവുകളാണ് PSC യ്ക്ക് #Report ചെയ്തിരിക്കുന്നത്. വിവരാവകാശ നിയമം അനുസരിച്ച് പലരും ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായതും വ്യക്തമായതുമായ മറുപടി ലഭിച്ചതായി തോന്നുന്നില്ല. Temperory/Contract/Daily Wages മുതലായ രീതിയിൽ വിവിധ University-കളിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭ്യമായെങ്കിലേ List-ൽ ഉള്‍പ്പെട്ടവർക്ക് യഥാസമയം നിയമനസാധ്യത ഉണ്ടാവുകയുള്ളൂ.
വിവിധ University-കളിലായുള്ള Assistants ഒഴിവുകള്‍, മറച്ച് വയ്ക്കാതെ #Report ചെയ്യിക്കുവാൻ നമുക്ക് കഴിയണം. വിവിധ കൂട്ടായ്മകള്‍, Association, Social Media, RTI Act, Media, Public etc തുടങ്ങിയ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുവാൻ നമുക്ക് കഴിയണം. Secretariat, മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി/സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിത നയമുള്ള നമ്മുടെ ബഹു മുഖ്യമന്ത്രി വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.

#ReportUniversityAsstVacancies

കൂടുതൽ ആഴത്തിൽ പഠിക്കുന്തോറും പരീക്ഷ കൂടുതൽ എളുപ്പമാവും. ഓരോ പരീക്ഷയും സ്വയം വിലയിരുത്തലാവണം. തെറ്റുകളിൽ നിന്നാണ് ശരിയിലേക്കുള്ള തിരിച്ചറിവുണ്ടാകുന്നത്. ഒരറിവും ചെറുതല്ല, കഠിനമായി പരിശ്രമിക്കുക- വിജയം തേടിവരും.
എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
എല്ലാ ഉദ്യോഗാർത്ഥികള്‍ക്കും വിജയാശംസകള്‍
#ReportUniversityAsstVacancies
"Reading, Learning and a thirst for Knowledge all lead you to become Educated."

No comments:

Post a Comment