Assistants - Universities in Kerala RankList പ്രസിദ്ധീകരിച്ചു.
മാർച്ച് 22ന് വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികയ്ക്ക് വേണ്ടിയുള്ള പരീക്ഷ മെയ് 24-നാണ് നടത്തിയത്. പരീക്ഷയും സാധ്യതാപട്ടിക പ്രസിദ്ധീകരിക്കലും രേഖാപരിശോധനയുമെല്ലാം ചിട്ടയോടും ആസൂത്രണം ചെയ്തപോലെയും നടത്താൻ നമ്മുടെ #KeralaPSC യ്ക്ക് കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്നതാണ്. പ്രഖ്യാപിച്ചിരുന്ന പോലെ August 10 ന് തന്നെ #RankList പ്രസിദ്ധീകരിക്കുവാനും കഴിഞ്ഞു.
6 ചോദ്യങ്ങൾ ഒഴിവാക്കുകയും 72.67 Marks #CutOff വരുകയും ചെയ്ത പരീക്ഷയിൽ 90.33 Marks (Without Weightage) നേടിയ Beena B -യ്ക്ക് ആണ് ഒന്നാം റാങ്ക്. #CutOff Mark ആയ 72.67 നേടിയ 341 പേരുൾപ്പെടെ 5151 പേർ #MainList ൽ ഉൾപ്പെട്ടിട്ടുണ്ട്. ആകെ 17267 പേർ #RankList ൽ ഉൾപ്പെട്ടിട്ടുണ്ട്.
എല്ലാവർക്കും അഭിനന്ദനങ്ങൾ.
NCLC, NOC(Form of Receipt/Certificate) മുതലായവയിലെ പിശകുകൾ (Defects) മൂലം #Verification പൂർത്തിയാക്കാത്തവരെയും #RankList ൽ ഉൾപ്പെടുത്തിയിട്ടുണ്ട് (*). ഇവരുടെ രേഖാപരിശോധനകൾ തെറ്റുകളില്ലാതെ പൂർത്തിയാക്കുന്നതിനായി ഉദ്യോഗാർത്ഥികൾ 25/08/2016 ന് മുൻപായി അതാത് ജില്ലാ ഓഫീസുകളെ സമീപിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
RankList Download
http://www.keralapsc.gov.in/UniversityAssistantRankList498-2016Supplementary List
Ezhava | 3175 | #CutOff- 64.67 |
SC | 1927 | #CutOff- 54.67 |
ST | 478 | #CutOff- 34 |
Muslim | 2836 | #CutOff- 58 |
LC/AI | 930 | #CutOff- 56.33 |
OBC | 690 | #CutOff- 64.67 |
Viswakarma | 708 | #CutOff- 61.67 |
SIUC Nadar | 235 | #CutOff- 62 |
OX | 235 | #CutOff- 50.33 |
Dheevara | 239 | #CutOff- 60.67 |
Hindu Nadar | 232 | #CutOff- 61.33 |
Differently Abled Candidates for 3% reservation
Low Vision | 133 |
Hearing Impairment | 145 |
Locomotor Disability | 153 |
ബൃഹത്തായ #RankList കൾ ഇതിന് മുൻപും നമ്മൾ കണ്ടിട്ടുള്ളതാണ്; അവയിലൊന്നായി മാറേണ്ട ഒന്നല്ല #UniversityAssistant #RankList. ആദ്യമായാണ് വിവിധ സർവ്വകലാശാലകളിലെ #Assistants തസ്തികയ്ക്ക് വേണ്ടി #KeralaPSC പരീക്ഷ നടത്തുന്നത്. സർവ്വകലാശാലകളിൽ നടന്നുകൊണ്ടിരിക്കുന്ന താൽകാലിക/കരാർ നിയമനങ്ങൾ അവസാനിപ്പിച്ച് #PSCRankList ൽനിന്നും സ്ഥിരനിയമനം നടത്തുന്നതിനുവേണ്ടിയാണ് ആദ്യമായി #UniversityAsst തസ്തികയിലേയ്ക്ക് 2016 മാർച്ചിൽ #KeralaPSC അപേക്ഷ ക്ഷണിച്ചത്.
#ReportUniversityAsstVacancies
കൃത്യമായി ഒഴിവുകൾ #Report ചെയ്യണമെന്ന് കർശനമായ സർക്കാർ ഉത്തരവുണ്ടായിട്ട് പോലും #Vacancies #Report ചെയ്യാൻ സർവ്വകലാശാല അധികൃതർ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്. വിവരാവകാശം വഴി ഉദ്യോഗാർത്ഥികൾ തന്നെ ഒഴിവുകളും #Report ചെയ്യിപ്പിച്ച് നിയമനം നേടണമെന്നുള്ള രീതിയാണ് ഈ അടുത്തകാലത്തായി നമ്മൾ കണ്ടുവരുന്നത്. വിവരാവകാശനിയമം നിലവിൽവന്ന് 10 വർഷത്തിലേറെയായിട്ടും, പൊതുജനങ്ങൾക്ക് വിവരാവകാശം ലഭ്യമാക്കുന്ന കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ബഹു. ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്!!
Indian Reserve Battalion Thunderbolt Commando #RankList ൽപ്പെട്ട ഉദ്യോഗാർത്ഥികൾ #Secretariat ന്‍റെ മുന്നിൽ നടത്തിയ നിരാഹാരസമരവും തുടർന്ന് ആത്മഹത്യാസമരവും നമ്മൾ സാക്ഷ്യം വഹിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. മാധ്യമങ്ങൾ പോലും പ്രസ്തുത സമരത്തെ "ഭീഷണി സമരം" എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ലക്ഷക്കണക്കിനുള്ള കേരളത്തിലെ തൊഴിൽരഹിതരിൽ ഒരാളായ എനിക്ക് ഈ സമരത്തെ 'നിലനിൽപ്പിനായുള്ള സമരം' ആയി കാണാനാണ് താൽപര്യം. ഒഴിവുകൾ #Report ചെയ്യുന്നതിലെ കാലതാമസവും, പ്രതീക്ഷിക്കുന്ന ഒഴിവുകളിലെ കാഴ്ചപ്പാടില്ലായ്മയും കാരണമാണ് #RankList ൽപെട്ടിട്ടും വലിയൊരു വിഭാഗത്തിനും ജോലികിട്ടാതെ വരുന്നത്. നേരിട്ടുള്ള നിയമനം ഒഴിവാക്കി സ്ഥാനക്കയറ്റവും, ആശ്രിതനിയമനവും പരിധിയിൽക്കൂടുതൽ നടത്തുന്നതും ഈ അടുത്തകാലത്തായി ഉദ്യോഗാർത്ഥികളെ നിരാശപ്പെടുത്തുന്നു.
ബൃഹത്തായ #RankList പ്രസിദ്ധീകരിക്കുന്നതിലുള്ള അത്യുത്സാഹം കാലാവധിയ്ക്കുള്ളിൽ നിയമനം നടത്തുന്ന കാര്യത്തിലും #KeralaPSC യിൽനിന്നും നമ്മുടെ സർക്കാരിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്.
#CoachingCentres ൽ പരിശീലനം നടത്തിയവർ #RankList ൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന പരസ്യം കൊണ്ട് ഉദ്യോഗാർത്ഥികൾക്ക് യാതൊരു ഗുണവുമില്ല. #Report ചെയ്യപ്പെട്ട 600-700 #Vacancies കൊണ്ട് 17267 പേരിൽ എത്ര പേർക്ക് ഗുണമുണ്ടാവുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.
#SecretariatAsst തസ്തികയുൾപ്പെടെയുള്ള വിവിധ #RankList ൽനിന്നുള്ള നിയമനങ്ങൾ കാര്യക്ഷമമായും വേഗത്തിലും നടന്നെങ്കിൽമാത്രമേ പ്രതീക്ഷിച്ചിരുന്ന പോലുള്ള നിയമനങ്ങൾ #UniversityAsst #RankList ൽനിന്നും ഉണ്ടാവുകയുള്ളൂ.
ഉദ്യോഗാർത്ഥികളുടെ വികാരം കണക്കിലെടുക്കാതെ #Vacancies #Report ചെയ്യാതെ പൂഴ്ത്തിവയ്ക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് മാറേണ്ടതുണ്ട്. #RankList നിലവിൽ വന്ന സ്ഥിതിയ്ക്ക് വിവിധ സർവ്വകലാശാലകളിലായുള്ള #Assistants തസ്തികകൾ അടിയന്തിരമായി #Report ചെയ്യാൻ സർവ്വകലാശാല അധികൃതർ തയ്യാറാകണം. താൽകാലിക/കരാർ/ദിവസവേതനക്കാരെ ഒഴിവാക്കി നിലവിലുള്ള #KeralaPSC #RankList ൽനിന്നും നിയമനം നടത്തണം.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ കഠിനമായ പരിശീലനത്തിന്‍റേയും കാത്തിരിപ്പിന്‍റേയും അവസാനമാണ് ഒരു #RankList ൽ പെടുന്നത്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഉദാസീനത അവസാനിപ്പിച്ച്, #Vacancies #Report ചെയ്ത് #UniversityAsst നിയമനനടപടികൾ എത്രയും വേഗം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
(കഠിനമായ പരിശീലനത്തിലൂടെ മാത്രമേ ഇനിമുതൽ #RankList ൽ ഉൾപ്പെടാൻ കഴിയൂ. വരുന്ന പരീക്ഷകളിൽ കൂടുതൽ നന്നായി, ഉയർന്ന മാർക്കും റാങ്കും നേടാൻ കൂടുതൽ ഗൗരവമായി പരീക്ഷാപരിശീലനം തുടരുക. വിജയം നിങ്ങളെ തേടിവരും.)
എല്ലാവർക്കും അഭിനന്ദനങ്ങൾ...
#JaiHind
(അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)
No comments:
Post a Comment